കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു.ചോദ്യം ചെയ്യല്‍ ഇന്ന് വൈകുന്നേരത്തോടുകൂടി അവസാനിപ്പിക്കാനാണ് അന്വേഷണസംഘം ലക്ഷ്യം വയ്ക്കുന്നത്. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.ജലന്ധറില്‍ വച്ച്‌ ചോദ്യം ചെയ്തപ്പോ‍ഴും ഇന്നലെ ചോദ്യം ചെയ്തപ്പോ‍ഴും മൊ‍ഴികളിലുണ്ടായ വൈരുധ്യങ്ങള്‍ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്യലില്‍ ഉന്നയിച്ചേക്കാം.

ബുധനാഴ്ച നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പ്രത്യേകം തയാറാക്കിയ അഞ്ഞൂറിലധികം ചോദ്യങ്ങളില്‍ 104 ചോദ്യങ്ങള്‍ക്കും ഉപചോദ്യങ്ങള്‍ക്കും ഫ്രാങ്കോ മുളയ്ക്കല്‍ മറുപടി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഏകദേശം ഏഴര മണിക്കൂറോളം ആദ്യഘട്ടത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *