ആലപ്പുഴ: പറവൂര്‍ ഗലീലിയോ കടപ്പുറത്തോട് ചേര്‍ന്ന് യുവാവ് തൂങ്ങി മരിച്ച നിലയില്‍. കൈകള്‍ പിന്നിലേക്ക് കെട്ടിയിട്ട നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പൊലീസ് വ്യത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *