അഡാറ് ലവിലെ ‘ഫ്രീക്ക് പെണ്ണേ’ ഗാനത്തിനെ കൈവിട്ട് പ്രേക്ഷകര്‍. മാണിക്യ മലരായ പൂവി എന്ന ഗാനത്തിനെ ഏറ്റെടുത്ത പ്രേക്ഷകരെല്ലാം ഈ ഗാനത്തിനെ കൈവിട്ട മട്ടാണ്. 221 കെ ഡിസ്‌ലൈക്കാണ് ഇതുവരെ ഗാനത്തിന് ലഭിച്ചിരിക്കുന്നത്.

ഫ്രീക്ക് പെണ്ണേ എന്നു തുടങ്ങുന്ന ഗാനമാണ് ഇത്രയധികം ഡിസ്‌ലൈക്കുകള്‍ നേടിയിരിക്കുന്നത്. സത്യരാജിന്റെതാണ് വരികള്‍. ഷാന്‍ റഹ്മാനാണ് സംഗീതം. സത്യരാജും നീതു നടുവേടത്തുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഔസേപ്പച്ചന്‍ വാലക്കുഴിയാണ് അഡാറ് ലവ് നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *