എയര്‍ടെല്‍ 168 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പാക്ക് അവതരിപ്പിച്ചു. പ്ലാനില്‍ ദിവസേന 1 ജിബി 2ജി/3ജി/4ജി ഡാറ്റയും 100 എസ്എംഎസും അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി നാഷണല്‍ റോമിംഗ് വോയ്‌സ് കോളുകളും നല്‍കുന്നുണ്ട്. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

വോഡഫോണിന്റെ 159 രൂപ പ്രീപെയ്ഡ് റീചാര്‍ജിനോടോണ് എയര്‍ടെല്ലിന്റെ മത്സരം. 1 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസേന 100 എസ്എംഎസ് എന്നിവ 28 ദിവസത്തേക്കാണ് വോഡഫോണ്‍ നല്‍കുന്നത്.

റിലയന്‍സ് ജിയോയുടെ 149 രൂപ പ്ലാനില്‍ 1.5 ജിബി ഡാറ്റയാണ് നല്‍കുന്നത്. അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ദിവസേന 100 എസ്എംഎസ് എന്നിവ 28 ദിവസത്തേക്കാണ് ജിയോ നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *