കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഹാജരാവുക അഡ്വ. ബി രാമന്‍പിള്ള. കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനായി ഹാജരായതും രാമന്‍പിള്ളയായിരുന്നു. അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ ഉച്ചയ്ക്ക് 12 മണിയോടെ കോടതിയില്‍ ഹാജരാക്കും. മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടുമെന്നാണ് വിവരം. ബിഷപ്പ് ജാമ്യാപേക്ഷ സമര്‍പ്പിക്കും.

അതിനിടെ ആശുപത്രിയില്‍ നിന്നും ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബിലെത്തിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു രാത്രി കഴിഞ്ഞ ശേഷമാണ് പൊലീസ് ക്ലബിലെത്തിച്ചത്. ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയപ്പോള്‍ കടുത്ത പ്രതിഷേധമാണ് ബിഷപ്പിനെതിരെ ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ബിഷപ്പിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *