കോട്ടയം: കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വിലക്ക്. സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനാണ് മാനന്തവാടി രൂപത ഇവര്‍ക്കെതിരെ നടപടിയെടുത്തത്. വേദപാഠം, വിശുദ്ധകുര്‍ബാന നല്‍കല്‍ എന്നിവ വിലക്കിയിട്ടുണ്ട്. ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കി. കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ സിസ്റ്ററിന് വിലക്കില്ല.

ഇടവക വികാരിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. മദര്‍ സുപ്പീരിയര്‍ ഇക്കാര്യം അറിയിച്ചെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *