ചാവക്കാട്: എട്ടു വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. കടപ്പുറം അഞ്ചങ്ങാടി വലിയകത്ത് വീട്ടില്‍ റഷീദിനെ (20)യാണ് ചാവക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 2017 ഡിസംബറിലാണ് പല ദിവസങ്ങളിലായി ഇയാള്‍ പ്രതിയെ പീഡിപ്പിച്ചത്.

ഇതിനു ശേഷം ഒളിവില്‍ പോയ ആനപാപ്പാനായ പ്രതിയെ പാലക്കാട് ശ്രീകൃഷ്ണപുരത്തുനിന്നാണ് പോലീസ് പിടികൂടിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി ഒമ്ബത് മാസമായി ഒളിവിലായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം കണ്ട് സംശയം തോന്നിയ സ്‌കൂള്‍ അധ്യാപിക വിവരം ചോദിച്ചറിഞ്ഞതില്‍ നിന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അധ്യാപിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

എസ്.ഐ മാധവന്‍, എ.എസ്.ഐ. അനില്‍ മാത്യു, സി.പി.ഒ.മാരായ റഷീദ്, സനല്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *