പാലക്കാട് മംഗലം ഡാമിലല്‍ പന്നിയെ പിടിക്കാനൊരുക്കിയ കുരുക്കില്‍ കുടുങ്ങിയത് പുലി. പുലിയെ മയക്കുവെടിവെച്ച് വനംവകുപ്പുദ്യോഗസ്ഥര്‍ പിടികൂടി.

പന്നിയെ പിടികൂടാനായി വേലിയില്‍ സ്ഥാപിച്ച കെണിയില്‍ പുലി അകപ്പെടുകയായിരുന്നു. രാവിലെ എസ്റ്റേറ്റില്‍ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് വേലിയിലുള്ള കുരുക്കില്‍ കുടങ്ങിയ നിലയില്‍ പുലിയെ കണ്ടത്. പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

പുലിയുടെ വയറിന്റെ ഭാഗം കുരുക്കിലകപ്പെട്ട നിലയിലായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടറും മയക്കുവെടി വിദഗ്ധനും സ്ഥലത്തെത്തി.
മൂന്ന് തവണ മയക്കുവെടി വെച്ച് മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടാനായത്. കെണിയില്‍പ്പെട്ട് പരുക്കേറ്റ പുലിയ്ക്ക് ആവശ്യമായ ചികിത്സ നല്‍കിയ ശേഷം വനത്തിലേക്ക് കയറ്റി വിടുമെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു. കരിങ്കയം വനമേഖലയില്‍ നിന്നാണ് പുലി നാട്ടിലേക്കിറങ്ങിയതെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *