വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ 1.992 കിലോ സ്വര്‍ണം പിടികൂടി. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് ഡയറക്‌ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സാണ് പിടികൂടിയത്.

ഞായറാഴ്ച റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരെ പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *