കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ സാബു കെ. വര്‍ഗീസിനെ ഭക്ഷ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. റേഷന്‍ വ്യാപാരിയെ ടെലിഫോണിലൂടെ വധിക്കുമെന്ന് ഭീഷണി മുഴക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നത്. ഭക്ഷ്യവകുപ്പ് സെക്രട്ടറിയാണ് നടപടിയെടുത്തത്.

തനിക്കെതിരെ ഭക്ഷ്യവകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയെന്ന് ആരോപിച്ചായിരുന്നു സപ്ലൈ ഓഫീസര്‍ റേഷന്‍ വ്യാപാരിയെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. തുടര്‍ന്ന് റേഷന്‍ വ്യാപാരി ഭക്ഷ്യവകുപ്പ് മന്ത്രിക്ക് പരാതി നല്‍കി. മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടിയുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *