ജോലിക്ക് പോകുന്നതിൽ എതിർപ്പ്; യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം, ആൺസുഹൃത്ത് അറസ്റ്റിൽ

കൊല്ലം∙ ഇടമുളയ്ക്കൽ കൈപ്പള്ളിയിൽ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആൺ സുഹൃത്ത് അറസ്റ്റിൽ. കല്ലമ്പലം സ്വദേശി റെജി (42) ആണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി റെജിയും ലിസിയും ഒരുമിച്ചു താമസിച്ചു വരികയായിരുന്നു.

ലിസി ഹോം നഴ്സ് ആയി ജോലിക്കു പോകുന്നതിനെ റെജി എതിർത്തിരുന്നു. ഇതേത്തുടർന്നുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. പെയിന്റിങ് ജോലിക്കാരനായ റെജി, ലിസിയുടെ ദേഹത്ത് തിന്നർ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *