വിജയ്‌യുടെ മധുര സന്ദർശനം; കാത്തിരിപ്പിനിടെ കുഴഞ്ഞ് വീണത് 15 ഓളം പേർ

ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ മധുര സന്ദർശനം,കാത്തിരിപ്പിനിടെ കുഴഞ്ഞ് വീണത് 15 ഓളം പേർ. മധുര രാജാജി ആശുപത്രി, ഗാന്ധി മ്യൂസിയം എന്നിവിടങ്ങളിൽ കാത്തുനിന്നവരാണ് കുഴഞ്ഞുവീണത്. ചൂടും തിരക്കും കാരണമാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുഴഞ്ഞ് വീണത്. മുഖ്യമന്ത്രിയെ നേരിൽ കാണാനായി മണിക്കൂറുകളോളമാണ് ജനങ്ങൾ കാത്തുനിന്നത്.

ഇവരെ ആംബുലൻസുകളിൽ ആശുപത്രിയിലെത്തിച്ചു. പത്തിലധികം പേർ കടുത്ത തിരക്കും ചൂടും കാരണം ബോധരഹിതരായി.കുഴഞ്ഞു വീണവരെ സുരക്ഷാ ഉദ്യോഗസ്ഥരും വോളന്റിയർമാരും ചേർന്ന് സമീപത്തെ ആശുപത്രിയിലേക്ക് പ്രാഥമിക ചികിത്സയ്ക്കായി മാറ്റി.ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിനായാണ് വിജയ് മധുരയിലെത്തിയത്.

പനഗൽ റോഡിൽ, റോഡിന്റെ ഇരുവശത്തുമായി മുളകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള വേലികൾ തീർത്തിരുന്നു. കത്തുന്ന വെയിലത്ത്, കുടിക്കാൻ വെള്ളം പോലുമില്ലാതെ ജനക്കൂട്ടത്തിന് മൂന്ന് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതായി റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *