പാകിസ്ഥാൻ പരിപാടികൾ ഇന്ത്യയിൽ വേണ്ട; നെറ്റ്ഫ്ലിക്‌സിനോട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്നുള്ള ഉള്ളടക്കങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ നെറ്റ്ഫ്ലിക്‌സിന് കേന്ദ്രസർക്കാർ നിർദേശം നൽകി. പാകിസ്ഥാനിൽ നിർമ്മിച്ച ‘ജോ ബച്ചേ ഹേൻ സംഗ് സമൈത് ലോ’ (Jo Bachay Hain Sang Samait Lo) എന്ന പരമ്പര ഇന്ത്യയിൽ റിലീസ് ചെയ്തേക്കാമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി.

ഇന്ത്യയിൽ പാകിസ്ഥാൻ നിർമ്മിത ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2025 മെയ് 8-ന് പുറപ്പെടുവിച്ച നിർദ്ദേശം പാലിക്കണമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നെറ്റ്ഫ്ലിക്‌സിനോട് നിർദ്ദേശിച്ചു. പാകിസ്ഥാനിൽ നിർമ്മിച്ച ഒരു സിനിമയോ പരമ്പരയോ ഇന്ത്യൻ വരിക്കാർക്കായി ലഭ്യമാക്കിയിട്ടില്ലെന്ന് ജൂണിൽ നെറ്റ്ഫ്ലിക്സ് നൽകിയ ഉറപ്പ് മന്ത്രാലയം ഓർമ്മിപ്പിച്ചു. ആ നിലപാട് തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

ജോ ബച്ചേ ഹേൻ സംഗ് സമൈത് ലോ’ എന്ന പരമ്പരയുടെ ട്രെയിലർ ചൊവ്വാഴ്ച പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഈ നടപടി. ഡിസംബർ 4-ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള ഈ പരമ്പര ഇന്ത്യയിൽ ലഭ്യമാകുമോ, അതോ പാകിസ്ഥാനിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും മാത്രമായിരിക്കുമോ ലഭ്യമാവുക എന്നത് സംബന്ധിച്ച് നെറ്റ്ഫ്ലിക്സ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

Also Read | ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടൽ ഹാക്ക് ചെയ്ത പതിനാലുകാരൻ പിടിയിൽ: അഗ്നിവീറുകളുടെ വിവരങ്ങൾ ഡാർക് വെബിൽ വിൽപനയ്ക്ക്

Advertisement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *