അഞ്ചും മൂന്നും വയസ്സുള്ള സഹോദരങ്ങൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ

പാലക്കാട്: വടകരപ്പതിയിൽ സഹോദരങ്ങളെ മരിച്ചനിലയിൽ കണ്ടെത്തി. കുളിമുറിയിലെ വെള്ളത്തൊട്ടിയിലാണ് രണ്ട് സഹോദരങ്ങളെ മരിച്ചനിലയിൽ കണ്ടെത്തിയത്. വടകരപ്പതി മണൽകാട് ജോൺ കുമാർ-നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയേറ്റ് (5), റോബിൻ ക്രിസ്റ്റോഫർ (3) എന്നിവരാണ് മരിച്ചത്.

മേനോൻപാറ കൂരാങ്കാട് വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇരുവരും കളിച്ചുകൊണ്ടിരിക്കെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *