സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍

കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. പിഎംഎല്‍എ പ്രകാരം എടുത്ത കേസിലാണ് തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ റെയ്ഡ് നടക്കുന്നത്.

അങ്കമാലി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിലുണ്ടായിരുന്ന ആളുകളുടെ വീടുകളില്‍ ഉള്‍പ്പെടെ പുലര്‍ച്ചെ റെയ്ഡ് നടക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. എറണാകുളത്ത് അഞ്ചിടങ്ങളിലും കോഴിക്കോട് ഏഴിടങ്ങളിലും ഒരേ സമയം പരിശോധനകള്‍ പുരോഗമിക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. കൊച്ചി യൂണിറ്റും കോഴിക്കോട് യൂണിറ്റുമാണ് പരിശോധനകള്‍ നടത്തുന്നത്.

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

സഹകരണ ബാങ്കുകളിലും തട്ടിപ്പു കേസുകളില്‍ അറസ്റ്റിലായവരുടെ വീടുകളിലും വ്യാപകമായ പരിശോധനയാണ് ഇ ഡി നടത്തുന്നത്. കരുവന്നൂര്‍ ബാങ്കില്‍ നിലവില്‍ പരിശോധന ഇല്ലെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.

Advertisement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *