അരൂര്‍ : തിയേറ്റര്‍ കത്തി നശിച്ചു. ശനിയാഴ്ച്ച വൈകീട്ട് 7 മണിയോടെയാണ് അരൂർ ചന്തിരൂരിലെ സെലക്‌ട് ടാക്കീസ് കത്തി നശിച്ചത്. കാരണം വ്യക്തമല്ല. കുറച്ച്‌ നാളുകളായി തിയേറ്റര്‍ അടഞ്ഞു കിടക്കുകയായിരുന്നു. ഓല മേഞ്ഞ് പണിത തിയേറ്റർ ആയതിനാൽ തീ ആളിപ്പടരുന്നതിന് ഇത് കാരണമായി. പ്രൊജക്ടര്‍ റൂമില്‍ നിന്നാണ് തീ പടര്‍ന്നത്. ഏതാണ്ട് മുഴുവനായിത്തന്നെ തീയേറ്റര്‍ കത്തി നശിച്ചിട്ടുണ്ട്. അരൂര്‍ ,ചേര്‍ത്തല ഭാഗത്ത് നിന്ന് ഫയര്‍ ഫോഴ്‌‌സ് എത്തി.എറണാകുളത്ത് പോയി സിനിമ കാണേണ്ടിയിരുന്ന ഒരു കാലത്ത് അരൂര്‍ ,ചന്തിരൂര്‍ പ്രദേശവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ സിനിമാസ്വാദനം നല്‍കിയത് സി ക്ലാസ് തീയേറ്ററായ സെല‌ക്‌ട് ടാക്കീസാണ്. അമ്പത് വര്‍ഷത്തിനുമേല്‍ പഴക്കമുള്ളതാണ് സെലക്‌ട് ടാക്കീസ്. പ്രേം നസീര്‍, സത്യന്‍, മധു, സുകുമാരന്‍, സോമന്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി പുതു തലമുറയിലെ താരങ്ങളുടെ വിജയം നേടിയ ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായ ‘ആദി’യാണ് സെലക്‌ടില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശിപ്പിച്ച ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *