പ്രശസ്‌ത കവി എം.എന്‍. പാലൂര്‍ അന്തരിച്ചു. കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം.കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ആശാന്‍ കവിതാപുരസ്‌കാരവും നേടിയിട്ടുണ്ട്. കഥയില്ലാത്തവന്റെ കഥ എന്ന ആത്മകഥയ്ക്കാണ് 2013ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. തീര്‍ഥയാത്ര, ഭംഗിയും അഭംഗിയും, സംഗമ സംഗീതം, പച്ചമാങ്ങ, സര്‍ഗധാര, കലികാലം , പേടിത്തൊണ്ടന്‍, കലികാലം തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

Leave a Reply

Your email address will not be published. Required fields are marked *