തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സിപിഎമ്മിനെയും ബിജെപിയെയും കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംഎല്‍എ. വിധിയെ ഉപയോഗിച്ച്‌ മതങ്ങളില്‍ വേര്‍തിരിവുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ കയറില്ലെന്ന് പറയുന്ന സമയത്തു അവരെ ക്ഷേത്രത്തില്‍ കയറ്റാന്‍ പിണറായിക്ക് എന്താണ് ധൃതിയെന്നു ചോദിച്ച മുരളീധരന്‍ തെറ്റ് തിരുത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *