
തിരുവനനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പിഎ മുഹമ്മദ് റിയാസ് എന്നിവരെ ചോദ്യം ചെയ്യാൻ ഇഡി. ഇരുവരുടെയും സ്വത്ത് വിവരങ്ങളിൽ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് ഇഡി. വിജിലൻസ് എഫ്ഐആറുകളുടെ അടിസ്ഥാനത്തിൽ പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനും എതിരെ ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്തിരുന്നു.
വീണയ്ക്ക് സിഎംആർഎല്ലിൽ ലഭിച്ച പണം പിണറായി വിജയനുള്ള കൈകൂലി എന്നാണ് ഇഡി കണ്ടെത്തൽ. ഹവാല ഇടപാടുകളാണ് പി എ മുഹമ്മദ് റിയാസിനെതിരെ ഉന്നയിച്ചിട്ടുള്ളത്. ഇതോടെ സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിൽ രജിസ്റ്റർ ചെയ്ത ഇസിഐആറുകളുടെ എണ്ണം മൂന്നായി.
അതിനിടെ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരെ അപ്പീൽ നിലനിൽക്കുമോ എന്നതിൽ ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ കെ നടരാജൻ, ജോൺസൻ ജോൺ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറയുക. പി എ മുഹമ്മദ് റിയാസ്, ടി വീണ, ഹസൻ വാരിസ് എന്നിവരും അപ്പീൽ അനുമതി അപേക്ഷ നൽകിയിട്ടുണ്ട്.
