വണ്ടല്ലൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ വെള്ളക്കടുവയെ ദത്തെടുത്ത് നടന്‍ ശിവകാര്‍ത്തികേയന്‍. അനു എന്ന് പേരുള്ള പെണ്‍കടുവയെയാണ് താരം ദത്തെടുത്തത്.ഭക്ഷണവും മറ്റു പരിചരണങ്ങള്‍ക്കുമായി ഒരു ദിവസം 1200 രൂപയോളം വെള്ളക്കടുവക്കായി ചെലവാകുമെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കുന്നു. അനുവിനെ ആറ് മാസത്തേക്കാണ് ശിവകാര്‍ത്തികേയന്‍ ദത്തെടുത്തിരിക്കുന്നത്.മൃഗങ്ങളെ നേരിട്ട് പരിചരിക്കാനുള്ള അവസരവും ശിവക്ക് ലഭിക്കും.2009 ല്‍ നടപ്പിലാക്കിയ ‘അഡോപ്റ്റ് ആന്‍ ആനിമല്‍’ പദ്ധതിയുടെ ഭാഗമായാണ് ദത്തെടുക്കല്‍ നടന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *