ബിഗ് ബോസ് ഹിന്ദിയിലുള്ള ഏക മലയാളിയാണ് ശ്രീശാന്ത്. ഹൗസിലെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ വലിയ വിവാദങ്ങളുണ്ടാക്കിയും വഴക്കിട്ടും കരഞ്ഞും ശ്രീശാന്ത് എല്ലാവരെയും ഞെട്ടിച്ചിരുന്നു.കൂടെ തന്നെ തന്റെ പ്രതിഫലം കൊണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കാണ് ശ്രീ.ഏറ്റവും കുറവ് പ്രതിഫലം ലഭിക്കുന്നത് ശ്രീശാന്തിനെന്നായിരുന്നു ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയത്. എന്നാല്‍ അങ്ങനെ അല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശ്രീശാന്തിന് അഞ്ച് ലക്ഷമാണ് ആഴ്ചയില്‍ ലഭിക്കുന്നതെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ കണക്കുകള്‍ ശരിയല്ലെന്നാണ് ശ്രീശാന്തിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തുക ലഭിക്കുന്ന മത്സരാര്‍ത്ഥി ശ്രീശാന്ത് ആണ്. ആഴ്ചയില്‍ 50 ലക്ഷം വീതമാണ് ശ്രീയ്ക്ക് ലഭിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *