സ്വർണവിലയിൽ ഇന്നും വൻ ഇടിവ്: വെള്ളിക്കും കുറഞ്ഞു

കൊച്ചി: തുടർച്ചയായി വിലയിടിഞ്ഞ് മഞ്ഞലോഹം. ഇന്നും കുത്തനെ താഴ്ന്നതോടെ 113 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വിപണനം നടക്കുന്നത്. വെള്ളിവിലയും കുറഞ്ഞു.

കേരളത്തിൽ സ്വർണം പവന് 1,400 രൂപയും ഗ്രാമിന് 175 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 1,04,480 രൂപയും ഗ്രാമിന് 13,600 രൂപയുമായി. അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4000 ഡോളറിന് താഴേക്ക് പോയി. വെള്ളിവില ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 220 രൂപയായി.

ഇന്നലെ സംസ്ഥാനത്ത് പവന് 1,240 രൂപ കുറഞ്ഞ് 1,05,880 ആയിരുന്നു. ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,235 രൂപയിലുമെത്തി. ബുധനാഴ്ച വിലയിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ചൊവ്വാഴ്ച രാവിലെയും ഉച്ചക്കുമായി രണ്ടുതവണയാണ് വില കുറഞ്ഞത്.

രാവിലെ പവന് 640 രൂപയും ഗ്രാമിന് 80 രൂപയും കുറഞ്ഞ് യഥാക്രമം 1,07,920 രൂപയും 13490 രൂപയുമായി. ഉച്ചക്ക് പവന് 800 രൂപ കുറഞ്ഞ് 1,07,120 രൂപയായി.

കഴിഞ്ഞയാഴ്ച തുടർച്ചയായി അഞ്ചുതവണയാണ് സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞത്. തുടർന്ന് ശനിയാഴ്ചയും ഇക്കഴിഞ്ഞ തിങ്കളാഴ്ചയും തിരിച്ചുവരവിന്റെ ​സൂചന നൽകി നേരിയ വർധന രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *