‘കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യത, സുരക്ഷ കൂട്ടണം’; പൊലീസിനു സന്ദേശം അയച്ച യുവാവ് കസ്റ്റഡിയിൽ‌

മലപ്പുറം: കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ കൂട്ടണമെന്നും പൊലീസിന് സന്ദേശം അയച്ച യുവാവ് കസ്റ്റഡിയിൽ. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവിനെയാണ് കോഴിക്കോട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി ആക്രമിക്കപ്പെടാൻ സാധ്യത ഉണ്ടെന്നും കൂടുതൽ പൊലീസിനെ വിന്യസിക്കണം എന്നുമായിരുന്നു സന്ദേശം.

കൺട്രോൾ റൂമിലേക്കാണ് യുവാവ് സന്ദേശം അയച്ചത്. തെറ്റിദ്ധരിപ്പിക്കാൻ അയച്ച വ്യാജ സന്ദേശമാണെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലുള്ള യുവാവിന് നോട്ടിസ് നൽകി വിട്ടയക്കും.

Leave a Reply

Your email address will not be published. Required fields are marked *