വടക്കാഞ്ചേരി: കുണ്ടന്നൂർ മേഖലയിൽ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് നാളുകളേറേയായി. അധികൃതരാരും തിരിഞ്ഞു നോക്കുന്നില്ലെന്നാരോപണം ശക്തം’ വടക്കാഞ്ചേരി കുന്ദംകുളം സംസ്ഥാന പാതയിലാണ് കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.” കുറച്ചു മാസങ്ങൾക്കു മുമ്പ് ഇതേ രീതിയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി നേരേയാക്കിയെങ്കിലും ഇപ്പോൾ വീണ്ടും വെള്ളം പാഴാകാൻ തുടങ്ങിയിട്ട് നാളുകളേറേയായി. ഇതുവരേ അധികൃതരാരും കണ്ടിട്ടും കണ്ടില്ലെന്നു നടിയ്ക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം

Leave a Reply

Your email address will not be published. Required fields are marked *