ഡിജിറ്റൽ ലോകത്തേക്ക് മുതിർന്നവരെ നയിക്കാൻ മൈജി; ‘സ്മാർട്ട് സ്റ്റാർട്ട്-2.0’ വയനാട് മേഖല രജിസ്‌ട്രേഷൻ ആരംഭിച്ചു

വയനാട് : ഡിജിറ്റൽ സാക്ഷരത വളർത്താനും ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ലക്ഷ്യംവെച്ചുകൊണ്ടുള്ള മൈജിയുടെ സി.എസ്.ആർ ഇനിഷ്യേറ്റീവായ ‘സ്മാർട്ട് സ്റ്റാർട്ട്’ വയനാട് എത്തുന്നു. രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള മൂന്നാമത് ഏകദിന വർക്ക്‌ഷോപ്പ് നവംബർ 4ന് നടക്കും. മുതിർന്ന പൗരർക്ക് പിന്തുണയേകുക എന്നതാണ് സ്മാർട്ട് സ്റ്റാർട്ടിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് മൈജിയുടെ ചെയർമാൻ എ.കെ ഷാജി അറിയിച്ചു. പ്രധാനമായും 55 വയസ്സിന് മുകളിലുള്ളവർക്കായി നടത്തുന്ന ഈ വർക്ക്‌ഷോപ്പിൽ മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അദ്ധ്യാപകർ, സൈബർ സെക്യൂരിറ്റി വിദഗ്ധർ, ബാങ്കിങ് മേഖലയിലെ ഡിജിറ്റൽ ഫിനാൻഷ്യൽ എക്‌സ്‌പേർട്ട് , നിയമോപദേശകർ എന്നിവർ പങ്കെടുക്കും. വയനാട് മേഖലയിൽ നിന്നുള്ളവർക്ക് മാത്രമേ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ അവസരമുണ്ടാകൂ.

വർക്ക്‌ഷോപ്പിൽ സ്മാർട്ട്‌ഫോണിന്റെ ഉപയോഗം, ഇന്റർനെറ്റ് ഉപയോഗം, വ്യത്യസ്ത ആപ്പുകളുടെ പ്രവർത്തനങ്ങൾ, ഡിജിറ്റൽ പേമെന്റ്, ഓൺലൈൻ സേഫ്റ്റി, സോഷ്യൽ മീഡിയ, ഗാഡ്‌ജെറ്റ്‌സിന്റെ സെക്യൂരിറ്റി, എ ഐ ടെക്നോളജി തുടങ്ങിയവയെക്കുറിച്ച് പഠിക്കുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യാം. സ്മാർട്ട് സ്റ്റാർട്ട് -2.0 ലെ ആദ്യ രണ്ട് വർക്ക്‌ഷോപ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ നടന്നിരുന്നു.

പ്രോഗ്രാമിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്കാണ് പങ്കെടുക്കാൻ അവസരമുണ്ടാവുക. രാവിലെ ഒൻപത് മുതൽ വൈകിട്ട് 6 വരെയാണ് വർക്ക്‌ഷോപ്പ്. തികച്ചും സൗജന്യമായ ഈ വർക്ക്‌ഷോപ്പിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 30 വൈകിട്ട് 5.30 വരെ മാത്രമാണ്. രജിസ്‌ട്രേഷനും പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും 9249001001 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *