ചായവില്‍പ്പനക്കാരന്‍റെ മകനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് അമിത് ഷാ

ഹോഷങ്കബാദ്: ഒരു രാഷ്ട്രീയ പാരമ്ബര്യവുമില്ലാത്ത സാധാരണക്കാരനായ ചായവില്‍പ്പനക്കാരന്‍റെ മകനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് അമിത് ഷാ,തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മധ്യപ്രദേശിലെ ഹോഷങ്കബാദില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍. മധ്യപ്രദേശില്‍ ബിജെപിയെ ജയിപ്പിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്വമാണ്. അടുത്ത 50 വര്‍ഷം പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ബിജെപി പതാക മാത്രമേ പാറുകയുള്ളുവെന്നും അമിത് ഷാ പറഞ്ഞു.രാജ്യത്തേക്കുള്ള നുഴഞ്ഞ് കയറ്റം രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. പക്ഷേ, നുഴഞ്ഞ് കയറുന്നവര്‍ കോണ്‍ഗ്രസിനും എസ്പിക്കും ബിഎസ്പിക്കും വോട്ട് ബാങ്കാണെന്നും അമിത് ഷാ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *