ശ്രീനഗര്‍: ഗാന്ധിനഗര്‍ എംഎല്‍എ കവിന്ദര്‍ ഗുപ്ത കശ്മീര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒപ്പം മറ്റ് ആറ് പുതിയ മന്ത്രിമാര്‍ കൂടി ചുമതലയേല്‍ക്കും. കത്വ പീഡനക്കേസ് പ്രതികള്‍ക്ക് പിന്തുണയര്‍പ്പിച്ചുളള റാലിയില്‍ പങ്കെടുത്തതിന് രണ്ട് ബിജെപി മന്ത്രിമാര്‍ മുമ്പ് രാജിവെച്ചിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നിലപാടിനൊപ്പം നിന്ന ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിംഗിനെ ബിജെപി രാജിവെയ്പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മന്ത്രിസഭാ പുനഃസംഘടന.

ബിജെപി നേതാക്കളായ സാത് ശര്‍മ, രാജീവ് ജസ്‌രോതിയ, ദേവിന്ദര്‍ കുമാര്‍ മന്യാല്‍, ശക്തിരാജ് എന്നിവരാണ് മന്ത്രിമാരാകുക. പിഡിപിയില്‍ നിന്ന് മുഹമ്മദ് ഖലില്‍ ബന്ത്, മുഹമ്മദ് അഷ്‌റഫ് മിര്‍ എന്നിവരാണ് മന്ത്രിസഭയിലേക്കെത്തിയത്. ശ്രീനഗറിലെ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *