സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ശബരിമല വിഷയത്തില്‍ നിലപാടു മാറ്റി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സുപ്രീം കോടതിക്ക് വിശ്വാസികളുടെ വികാരം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിധി കോടതി വീണ്ടും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ ജൈവ ഘടന പരിഗണിച്ചാണ് സ്ത്രീ പ്രവേശനം ആചാരപ്രകാരം വിലക്കിയതെന്ന് സ്വയം ബോധ്യപ്പെട്ടതായാണ് നിലപാട് മാറ്റത്തെക്കുറിച്ചുള്ള വിശദീകരണം. ആചാരം സ്ത്രീകളുടെ തന്നെ ഗുണത്തിനായിട്ടുളളതാണെന്നും വിധി അനുകൂലമാണെങ്കിലും സ്ത്രീകള്‍ സ്വയം മാറി നില്‍ക്കുകയാണ് പ്രശ്നത്തിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *