തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജുകള്‍ക്കുള്ള ഫണ്ട് വിതരണം നിര്‍ത്തി. ചികിത്സാ സഹായപദ്ധതികള്‍ക്കുള്‍പ്പെടെയുള്ള ഫണ്ട് വിതരണം പൂര്‍ണമായും നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. കാരുണ്യ പദ്ധതിക്ക് അനുവദിച്ച 12 കോടി രൂപ തിരിച്ചെടുത്തു. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായി അക്കൗണ്ടില്‍ നിക്ഷേപിച്ച 5.5 കോടി രൂപയും തിരിച്ചെടുത്തു.

മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും വാങ്ങാന്‍ പണമില്ലാത്ത അവസ്ഥയിലായി മെഡിക്കല്‍ കോളജുകള്‍.

Leave a Reply

Your email address will not be published. Required fields are marked *