കൊച്ചി: ദാമ്പത്യജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ 50 ദമ്പതിമാരെ ആദരിച്ച് അന്ന അലുമിനിയം 50-ാം വാര്‍ഷികം ആഘോഷിച്ചു. കിറ്റെക്സ്- അന്ന ഗ്രൂപ്പ് വാര്‍ഷികത്തോടും സ്ഥാപകന്‍ എം.സി ജേക്കബ്ബിന്‍റെ 85-ാം ജന്മദിനത്തോടും വാര്‍ഷികത്തോടും അനുബന്ധിച്ച് നടത്തിയ സുവര്‍ണ്ണ കുടുംബം പരുപാടി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി ഉദ്ഘടനം ചെയ്തു. ദാമ്പത്യത്തിന്‍റെ 61  വര്‍ഷം ആഘോഷിക്കുന്ന തനിക്ക് ഈ അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് കെ എം മാണി പറഞ്ഞു. ജോസഫ് മാര്‍ ഗ്രിഗോറിയോസ് ചടങ്ങില്‍ അധ്യക്ഷനായി.തിരഞ്ഞെടുത്ത 50 ദമ്പതിമാര്‍ക്കൊപ്പം കിഴക്കമ്പലം പഞ്ചായത്തില്‍ നിന്നുള്ള , 50 വര്‍ഷം പൂര്‍ത്തിയാക്കിയ 204 ദമ്പതികളെയും ചടങ്ങില്‍  ആദരിച്ചു. മുന്‍ ഡി.ജി.പി അലക്സാണ്ടര്‍  ജേക്കബ്, എം.സി ജേക്കബിന്‍റെ ഭാര്യ ഏലിയാമ്മ ജേക്കബ്, കിറ്റെക്സ് ഗാര്മെന്‍റ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബ്, മലയാള മനോരമ അഡ്വെര്‍ടൈസിങ്, മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വൈസ് പ്രസിഡന്‍റ്  വര്ഗീസ് ചാണ്ടി, അന്ന കിറ്റെക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ബോബി എം ജേക്കബ്, കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്‍റ് കെ വി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *