തിരുവനന്തപുരം: വീഴ്ച ചൂണ്ടിക്കാട്ടുന്നവരെ പീഡിപ്പിക്കുന്ന സമീപനം ഭരണകൂടത്തിന്റെ കടുത്ത അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് വി. മുരളീധരന്‍ എംപി.സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കെതിരെയുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം അനീതിക്കെതിരായ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അശ്വതിജ്വാലയെ വീട്ടിലെത്തി മുരളീധരന്‍ സന്ദര്‍ശിച്ചു. സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്ന എല്ലാവരോടും അസഹിഷ്ണുതയോടെയാണ് പീണറായി സര്‍ക്കാര്‍ പെരുമാറുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.
2018-04-30
