വയനാട്: വയനാട്ടിലെ ഡൊണേറ്റ് എ കൗ പദ്ധതിക്ക് ആശംസകളുമായി വിദ്യാഭ്യാസ മന്ത്രി രവിന്ദ്രനാഥും. പ്രളയത്തില്‍ പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് പശുവിനെ വാങ്ങി നല്‍കുന്നതിലൂടെ വലിയൊരു ആശയമാണ് വിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ളവർ സമൂഹത്തിനു നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി രണ്ടു വനിതാ കര്‍ഷകര്‍ക്ക് മന്ത്രി പശുവിനെ കൈമാറി.സുൽത്താൻ ബത്തേരി സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികളാണ് സമൂഹത്തിനു ഈ ഒരു മാതൃക കാണിച്ചു കൊടുത്തിരിക്കുന്നത്
2018-10-29
