
ഹിന്ദു ധർമ്മത്തിനെതിരെയുള്ള വെല്ലുവിളി കയ്യുംകെട്ടി നോക്കിനിൽക്കില്ല- എ.എം ഭക്തവൽസലൻ ഹനുമാൻസേന ഭാരത് സംസ്ഥാന ചെയർമാൻ
കോഴിക്കോട് : ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ മുസ്ലിം ഭൂരിപക്ഷം ജില്ലയായ മലപ്പുറത്ത് ഹിന്ദുവിന്റെ ഭവനങ്ങളിൽ മുസ്ലീങ്ങൾ വാടകക്ക് കൊടുത്ത വീടുകളിൽ അടക്കം ഹിന്ദു വിശ്വാസപ്രകാരം ആരാധന നടത്താൻ പാടില്ലെന്നും നിലവിളക്ക് കൊളുത്താൻ പാടില്ലെന്നുമുള്ള കർശനമായ നിലപാടുകളുമായി മുസ്ലിം തീവ്രചിന്താഗതിയുള്ളവർ രംഗത്തിറങ്ങിയിട്ടുണ്ട്. ഇത്തരം പ്രവണതകൾ ഭാരതീയ സംസ്കാരത്തിനും ഹിന്ദു ധർമ്മത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും ഇത് തീക്കൊള്ളി കൊണ്ടുള്ള തല ചൊറിച്ചിലാണെന്നും ഹനുമാൻസേന ഭാരത് സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ പറഞ്ഞു.
നിലവിളക്ക് നിങ്ങൾക്ക് ഹറാമാണെങ്കിൽ ഇവിടെ കേരളത്തിൽ ഗ്രാമ ഗ്രാമാന്തരങ്ങളിൽ അഞ്ചു നേരം ശബ്ദ മലിനീകരണം ഉണ്ടാക്കിയാണ് ബാങ്ക് കൊടുക്കുന്നതെന്നും ഹനുമാൻസേന വിലയിരുത്തി.ലോക മതങ്ങളുടെ മാതാവാണ് ഹിന്ദു ധർമ്മം. എല്ലാ മതങ്ങളുടെയും വിശ്വാസപ്രമാണങ്ങ ളിൽ അംഗീകരിക്കുന്ന സർവ്വ ധർമ്മ സമഭാവനയാണ് ഹിന്ദുത്വം. ഈ രാജ്യത്ത് ഭൂരിപക്ഷം വരുന്ന സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന എല്ലാ മതത്തിന്റെയും മാതാവായ ഹിന്ദുത്വം. ഹിന്ദു ധർമ്മം ഇവിടെ നിലനിൽക്കുന്നത് കൊണ്ടാണ് ലോകത്ത് ഏക മതേതരത്വം നിലനിൽക്കുന്ന ഏക രാജ്യമായി ഇന്ത്യ നിലനിൽക്കുന്നത്. അതിനു ഭംഗം വന്നാൽ ഈ ധർമ്മം എങ്ങനെ നിലനിർത്തി ഈ രാജ്യത്തിൻറെ സംസ്കാരം നിലനിർത്തണമെന്ന് ചിന്തിക്കുന്ന ആയിരക്കണക്കിന് ഹനുമാൻ സേന പ്രവർത്തകർ ജീവൻ ഒഴിഞ്ഞു വച്ചുകൊണ്ട് ഈ ധർമ്മം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കും ഏതു പ്രതിസന്ധിയും ഞങ്ങൾ തരണം ചെയ്യാൻ തയ്യാറായിട്ടുള്ള ദൃഢപ്രതിജ്ഞരായ ഭക്തന്മാർ ഇവിടെയുണ്ട് എന്ന് ഇത്തരം വർഗീയ ദുർഭൂതങ്ങൾ മനസ്സിലാക്കുന്നത് നല്ലതാണെന്നും ഹനുമാൻസേന ഭാരത് സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ അഭിപ്രായപ്പെട്ടു. കോഴിക്കോട് വെച്ചു നടന്ന ഹനുമാൻസേന ഭാരതിൻ്റെ സംസ്ഥാന സമിതി യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രചാർ പ്രമുഖ് സഞ്ചയ് നിസരി ധർമ്മാചാര്യ പ്രമുഖ് മുരളീധര സ്വാമികൾ ദേശീയ പ്രമുഖ് കോ വൈ രാജേന്ദ്രൻ വൈസ് ചെയർമാൻ കൃഷ്ണപ്രസാദ് സ്വാമികൾ സംസ്ഥാന സുരക്ഷാ പ്രമുഖ് ബിജുമോൻ എരുമപ്പെട്ടി എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ലാ ചെയർമാൻ അജയ്കുമാർ അധ്യക്ഷത വഹിച്ചു. ആചാര്യ പ്രമുഖ് വ്യാസാനന്ത ശിവയോഗി അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീമതി ശ്രീകല, ധനേഷ് പുതിയറ, ഇ പ്രമോദ് കുമാർ, പി ജനാർദ്ദനൻ, പി സുരേന്ദ്രൻ, ഒ കൃഷ്ണൻ, എന്നിവർ പങ്കെടുത്തു.









വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.