കൊച്ചി: ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ് കമ്പനി ലിമിറ്റഡിന്‍റെ ലാഭം ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 49 ശതമാനം ഉയര്‍ന്ന് 305 കോടിയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 204 കോടി രൂപയായിരുന്നു.2018 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 24 ശതമാനം ഉയര്‍ന്ന് 1676 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 1350 കോടി രൂപയായിരുന്നു.കമ്പനിയുടെ വാഹന വായ്പ ആസ്തി 29 ശതമാനം ഉയര്‍ന്ന് 5542 കോടി രൂപയായി. മുന്‍ വര്‍ഷംഇതേകാലയളവിലിത് 4295 കോടി രൂപയായിരുന്നു.
ഭവന വായ്പയിലൂടെ കമ്പനിയുടെ ആസ്തി 10 ശതമാനം ഉയര്‍ന്ന് 910 കോടിയും, മറ്റു വായ്പകളിലുടെ കമ്പനിയുടെ ആസ്തി 21 ശതമാനം ഉയര്‍ന്ന് 441 കോടിയുമായി.

Leave a Reply

Your email address will not be published. Required fields are marked *