എറണാകുളം: വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട്ടില്‍ മുഖ്യമന്ത്രി പോകാത്തത് ബോധപൂര്‍വമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാര്‍ ആരായാലും അതെത്ര ശക്തന്മാരായാലും അവര്‍ക്ക് മാതൃകാപരമായ ശിക്ഷവാങ്ങി നല്‍കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.സി.പി.എം എപ്പോഴും ഇരകളുടെ കൂടെയാണെന്നും ഒരിക്കലും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018-04-30
