ബെംഗളൂരു: ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ ബളഗാര്‍ സ്വദേശി അനില്‍ ബളഗാറിന് (35) വധശിക്ഷ. പത്തുവര്‍ഷം കഠിന തടവും വധശിക്ഷയും വിധിച്ച മുന്‍സിപ്പല്‍ കോടതി കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21 നാണ് കേസിന് ആസ്പദമായ സംഭവം. ബെളഗാറില്‍ മുത്തച്ഛന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ അയല്‍വാസിയായ അനില്‍ അനുനയിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. പന്നീട് മാനഭംഗപ്പെടുത്തി കൊന്ന് മൃതദേഹം സ്വന്തം വീട്ടില്‍ സൂക്ഷിച്ചു.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പ്രതിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍ക്കാര്‍ വാതില്‍ തകര്‍ത്ത് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് അഴുകിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കട്ടിലിനടിയിലാണ് മൃതദേഹം സൂക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *