നാലിൽ മൂന്നുപേർ മാതൃഭൂമി കാണുന്നുവെന്ന മാതൃഭൂമി  എഫ്ബി  പോസ്റ്റിൽ ജനങ്ങളുടെ  പൊങ്കാല

നാലിൽ മൂന്നുപേർ മാതൃഭൂമി കാണുന്നുവെന്ന മാതൃഭൂമി എഫ്ബി പോസ്റ്റിൽ ജനങ്ങൾ ട്രോൾ പൊങ്കാലയിടുന്നു, ശബരിമല വിഷയത്തിലെടുക്കുന്ന നിലപാട് തന്നെയാണ് മാതൃഭൂമിയുടെ ഈ പോസ്റ്റിനു ആളുകളുടെ പൊങ്കാല വരാൻ കാരണം. മലയാളത്തിലെ പ്രമുഖ ചാനലുകളെ പിന്തള്ളി ജനം ടിവി ബാര്‍ക്ക് റേറ്റിഗില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.മലയാളത്തിലെ മുന്‍നിര ചാനലുകളായ മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും മറികടന്നു കൊണ്ടാണ് ജനം ടി വി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് പിന്നിലായി ഇടം പിടിച്ചത്.ഒക്ടോബര്‍ 20 മുതല്‍ 26 വരെയുള്ള ആഴ്ചയിലെ ബാര്‍ക്ക് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതിനോട് അനുബന്ധിച്ചാണ് മാതൃഭൂമി ഈ പോസ്റ്റ് ഇട്ടത്

Leave a Reply

Your email address will not be published. Required fields are marked *