ശബരിമലയിൽ നാളെ മുതൽ നിരോധനാജ്ഞ ; മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം

ശബരിമലയിൽ നാളെ മുതൽ നിരോധനാജ്ഞ.പമ്പ,ഇലവുങ്കൽ,നിലയ്ക്കൽ,സന്നിധാനം ഭാഗങ്ങളിലാണ് നാളെ അർദ്ധരാത്രി മുതൽ ആറാം തീയതി അർദ്ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജയോടനുബന്ധിച്ച് ക്ഷേത്രം തുറക്കുന്നതിനു മുന്നോടിയായിട്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.മാത്രമല്ല ശബരിമലയിലേക്ക് പ്രവേശിക്കുന്ന മാദ്ധ്യമങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.അഞ്ചിന് രാവിലെ എട്ടുമണിക്ക് ശേഷമായിരിക്കും മാദ്ധ്യമങ്ങളെ ശബരിമലയിൽ പ്രവേശിപ്പിക്കുക.ഭക്തരെ ഉച്ചയ്ക്ക് ശേഷമാകും പ്രവേശിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *