ചെങ്ങന്നൂര്‍: കോടിയേരിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് രംഗത്ത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാം സ്ഥാനത്താവുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് എംടി രമേശ് രംഗത്തെത്തിയത്. ഇത് ഇടത്-വലത് മുന്നണികളുടെ അവിശുദ്ധ ബന്ധത്തിന് തെളിവാണെന്ന് എംടി രമേശ് അഭിപ്രായപ്പെട്ടു.തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് ഉറപ്പായതോടെ അത് അട്ടിമറിക്കാന്‍ സിപിഎം കോണ്‍ഗ്രസ്സിന്റെ് സഹായം തേടുകയാണെന്നും അദ്ദേഹം ആരോപിച്ചു.എന്ത് വിലകൊടുത്തും ബിജെപിയെ തോല്‍പ്പിക്കണമെന്നാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ എടുത്ത തീരുമാനമെന്നും ഇതിനായി കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കുന്നതിലും തെറ്റില്ലെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *