വടക്കാഞ്ചേരി: രക്തദാനത്തേക്കാൾ മഹത്തരമായി മറ്റൊന്നുമില്ലായെന്ന ആശയം പ്രചരിപ്പിച്ചു കൊണ്ട് വടക്കാഞ്ചേരി ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തൃശ്ശൂർ മെഡിക്കൽ കോളേജ് രക്തബാങ്കിൻ്റെ സഹകരണത്തോടേയായിരുന്നു ക്യാമ്പ് നടന്നത്. സ്ക്കൂൾ ഹാളിൽ വച്ച് നഗരസഭാ കൗൺസിലർ: സിന്ധു സുബ്രഹ്മണ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പൽ: വി.ചന്ദ്രശേഖരൻ, കൗൺസിലർ: വി.പി.മധു, എസ്.എം.സി. ചെയർമാൻ സദാശിവൻ, ഡോക്ടർമാരായ  സജിത്ത്, പ്രതീഷ്, ശങ്കരൻ കുട്ടി, പ്രോഗ്രാം ഓഫീസർ: ലൂസി .പി .എഫ് ,ഫ്രാൻസിസ്, പി.എ.സി. മെമ്പർ  പി.വി.വേണുഗോപാലൻ, എൻ.എസ്സ്.എസ്സ്.ലീഡർ സൂര്യഗായത്രി, തുടങ്ങിയവർ പങ്കെടുത്തു. ഇരുനൂറോളം പേർ രക്തദാന ക്യാമ്പിൽ എത്തിച്ചേർന്നിരുന്നെങ്കിലും, നടപടികൾ പൂർത്തിയാക്കി നൂറ്റൊമ്പത് പേർ രക്തദാനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *