ശബരിമലയിലെ പ്രതിഷേധത്തെ തുടര്‍ന്ന് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശബരിമല വലിയ നടപ്പന്തലില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ ദര്‍ശനത്തിനായി വലിയ നടപ്പന്തല്‍ വരെയെത്തിയ തൃശ്ശൂര്‍ സ്വദേശിയായ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുണ്ടായതിനെത്തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്. ഇതിന് നേതൃത്വം നല്‍കിയ ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെയാണ് സന്നിധാനത്ത് സംഘര്‍ഷം ഉടലെടുത്തത്. ആര്‍എസ്‌എസ് നേതാവ് വല്‍സന്‍ തില്ലങ്കരി എത്തിയാണ് സംഭവങ്ങള്‍ നിയന്ത്രിച്ചത്. എന്നാല്‍ അറസ്റ്റിലായ ആളെ പൊലീസ് വിട്ടയച്ചിട്ടില്ല
2018-11-06
