വടക്കാഞ്ചേരി: നിർദ്ധനരായവർക്ക് സഹായഹസ്തവുമായി പഴയന്നൂർ മേഖലയിലെ വാട്ട്സപ്പ് കൂട്ടായ്മ. കാരുണ്യ സ്പർശം എന്ന പേരിലുള്ള ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇത്തവണ നിർദ്ധനരായ കുട്ടികൾക്ക് ബൈക്ക് നൽകിയാണ് മാതൃക തീർത്തത്.ഈ കൂട്ടായ്മ ആരംഭിച്ചിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂവെങ്കിലും, ഇക്കാലയളവിൽ നിരവധി നിർദ്ധന കുടുംബങ്ങൾക്ക് സഹായഹസ്തം നൽകി മാതൃക തീർത്തിട്ടുണ്ട്. കൊണ്ടാഴി വാഴാട് കോളനിയിലെ പരേതനായ കൃ ഷണൻകുട്ടിയുടെ മകൾക്കാണ് ബൈക്ക് നൽകിയത്. കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് : പി.ആർ.വിശ്വനാഥൻ, കാരുണ്യ സ്പർശം കൂട്ടായ്മ പ്രവർത്തകരായ :എം.ആർ.മണി, ഇലിയാസ്, രവി എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൃഷ്ണൻകുട്ടിയുടെ മക്കളായ പ്രജീന, പ്രജിത എന്നിവർക്ക് താക്കോൽ കൈമാറി.

 

1 Comment

  1. വളരെ നന്നായിട്ടുണ്ട് .വർത്തകൾ പെട്ടന്ന് അറിയാൻ കഴിയുന്നു

Leave a Reply

Your email address will not be published. Required fields are marked *