കൊച്ചി: പ്രമുഖ വസ്ത്ര വ്യാപര ശൃംഖലയായ കിറ്റെക്സ് ഗാര്‍മെന്‍റ്സിന്‍റെ മൊത്ത വരുമാനം 20 ശതമാനമായി ഉയര്‍ന്ന് 181 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 151 കോടിയായിരുന്നു മൊത്ത വരുമാനം. ഇതോടൊപ്പം അറ്റാദയത്തില്‍ 8.38 ശതമാനം വളര്‍ച്ചയോടെ 26.5 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 24.12 കോടിയായിരുന്നു.
കമ്പനിയുടെ പ്രതി ഓഹരി 3.93 രൂപയായി വര്‍ധിച്ചു.ڔകഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 3.63 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. കമ്പനി അര്‍ധവര്‍ഷമ്പിന്നിടുമ്പോള്‍ മൊത്ത വരുമാനം 11.1 ശതമാനമായി ഉയര്‍ന്ന് 313 കോടിയിലെത്തി. കഴിഞ്ഞ അര്‍ധ വര്‍ഷം ഇതേ കാലയളവില്‍ 282 കോടിയായിരുന്നു.അനുകൂലമായ ഫലം കൈവരിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന് കിറ്റെക്സ് എം.ഡിയും സി.ഇ.ഒ യുമായ സാബു. എം ജേക്കബ് പറഞ്ഞു.

1 Comment

  1. Author

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല.
    ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക.

Leave a Reply

Your email address will not be published. Required fields are marked *