ഡിവൈഎഫ്‌ഐ 14ാമത് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് കടപ്പുറത്ത് പതാക ഉയര്‍ന്നു

ഡിവൈഎഫ്‌ഐയുടെ 14ാമത് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പതാക ഉയര്‍ന്നു. ആയിരങ്ങളെ സാക്ഷിയാക്കി സ്വാഗതസംഘം ചെയര്‍മാനും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി മോഹനന്‍ മാസ്റ്ററാണ് കോഴിക്കോട് കടപ്പുറത്തുകൊടിഉയര്‍ത്തിയത്. കണ്ണൂര്‍ കൂത്തുപറമ്ബ് രക്തസാക്ഷി സ്‌ക്വയറില്‍ നന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ പി ബിജുവിന്റെ നേതൃത്വത്തിലുള്ള പതാകജാഥയും, നാദാപുരത്തെ രക്തസാക്ഷി ഷിബിനിന്റെ വീട്ടില്‍ നിന്ന് കേന്ദ്രകമ്മറ്റി അംഗം വിപി റജീനയുടെ നേതൃത്വത്തിലുള്ള ദീപശിഖാ ജാഥ, ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറില്‍ നിന്ന് സംസ്ഥാന സെക്രട്ടേറിയേറ്റംഗം എസ്‌കെ സജീഷ് ക്യാപ്റ്റനായിട്ടുള്ള കൊടിമര ജാഥയും ഇന്നലെ യാത്ര അവസാനിപ്പിച്ച വടകരയില്‍ നിന്ന് ഇന്ന് രാവിലെ പുറപ്പെട്ട് കോഴിക്കോട് കടപ്പുറത്ത് സംഗമിക്കുകയായിരുന്നു.
പതിനായിരക്കണക്കിന് പ്രവര്‍ത്തകരുടെയും ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെയാണ് മൂന്ന് ജാഥകളും വൈകിട്ട് 6 മണിയോടെ കോഴിക്കോട് കടപ്പുറത്ത് എത്തിയത്. തുടര്‍ന്ന് സ്വാഗതസംഘം ജാഥകളെ സ്വീകരിക്കുകയും ചെയര്‍മാന്‍ പി മോഹനന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തുകയുമായിരുന്നു. കരിമരുന്നിന്റെയും വെടിക്കെട്ടിന്റെയും അകമ്ബടിയോടെയാണ് പതാക ഉയര്‍ത്തിയത്. ഇതോടെ 14ാമത് ഡിവൈഎഫ്‌ഐ കേരള സംസ്ഥാന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായി.

Leave a Reply

Your email address will not be published. Required fields are marked *