വടക്കാഞ്ചേരി : പുന്നംപറമ്പ് കരുമത്ര പെട്രോൾ പമ്പിന് മുന്നിൽ കോളേജ് ബസിൽ സ്കൂട്ടർ തട്ടി റോഡിലേക്ക് തെറിച്ച് വീണ ക്ഷേത്രംകഴകം ബസ് ശരീരത്തിൽ കയറി മരണമടഞ്ഞു. പുന്നംപറമ്പ് കുളപ്പുരമംഗലം ശിവക്ഷേത്രത്തിലെ കഴകമായ എങ്കക്കാട് വീരാണിമംഗലം ക്ഷേത്രത്തിന് സമീപം താമസിയ്ക്കുന്ന തിരുവോണത്ത് വാരിയത്ത് (ശ്രീ നിലയം) പരേതനായ ബാലൻ വാര്യരുടെ ഭര്യ ശ്രീദേവി വാരസ്യാർ -58 ആണ് അതിദാരുണമായി മരിച്ചത്. ക്ഷേത്രത്തിലേയ്ക്ക് പോകുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം. മുന്നിൽ സഞ്ചരിച്ചിരുന്ന തേജസ് എൻജിനീയറിങ്ങ് കോളേജ് ബസിനെ മറികടക്കുന്നതിനിടെ സ്കൂട്ടർ |ബസിന്റെ സൈഡിൽ തട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ വാരസ്യാർ ബസിനടിയിൽ കുടുങ്ങുകയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. ഉടൻ തന്നെ മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മകൾ – മഞ്ജു, മരുമകൻ – ബാലകൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *