എരുമേലി: നാളെ ശബരിമല നടതുറക്കുമ്പോള്‍ എരുമേലിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം. ദേവസ്വം ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.സ്ത്രീപ്രവേശന വിധിയിലെ ആശങ്ക കാരണം കരാറുകാര്‍ കടകള്‍ എടുക്കാന്‍ തയ്യാറായിട്ടില്ല. പ്രളയത്തെ തുടര്‍ന്ന് ക്ഷേത്രത്തിന്‍റെ മുന്നിലുള്ള തോട്ടില്‍ മണ്ണ് അടിഞ്ഞിരുന്നു. എന്നാല്‍ നാളെ മണ്ഡലകാലം തുടങ്ങാനിരിക്കേ ഇന്നാണ് ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റാന്‍ തുടങ്ങിയത്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യവും എരുമേലിയില്‍ ഇല്ലെന്നാണ് ആരോപണം.
2018-11-15


