കൊച്ചി : മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹാന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സോഷ്യൽ മീഡിയയിൽ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിനെ തുടർന്നാണ് രഹാന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അയ്യപ്പൻ ഹിന്ദുവല്ലെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾ എന്തിനാണ് ശബരിമലയ്ക്ക് പോയതെന്നും കോടതി ചോദിച്ചിരുന്നു.ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിക്കും മുൻപ് അയ്യപ്പ വിഗ്രഹത്തെ അവഹേളിച്ച് രഹ്ന ഫാത്തിമ പോസ്റ്റിട്ടിരുന്നു.കോട്ടയം തൃക്കൊടിത്താനം സ്വദേശി രാധാകൃഷ്ണമേനോനാണ് പരാതി നല്‍കിയത്

Leave a Reply

Your email address will not be published. Required fields are marked *