ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ പുതിയ ശാഖയുമായി  അന്ന കിറ്റെക്സ്
കൊച്ചി : വ്യവസായ രംഗത്തെ മുൻനിര ദാതാക്കളായ അന്ന  കിറ്റെക്സിന്റെ പുതിയ ശാഖ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ആരംഭിച്ചു. ശാഖയുടെ  ഉദ്ഘാടനം കൊച്ചി മെട്രോ മാനേജിങ്ങ് ഡയറക്ടർ മുഹമ്മദ് ഹനീഷ് ഐഎ എസ്  നിർവഹിച്ചു. അന്ന  കിറ്റെക്സിന്റെ എല്ലാ ഉത്പന്നങ്ങളും ഇവിടെ  ലഭ്യമാകുമെന്ന് മാനേജിങ്ങ് ഡയറക്ടർ  ബോബി എം ജേക്കബ് അറിയിച്ചു. ശാഖയുടെ ആദ്യ വില്പന  ബോബി എം ജേക്കബ്  കൊച്ചി മെട്രോ സീനിയർ  ഡി ജി എം  സുമി എൻ  നു  നൽകിതുടക്കം കുറിച്ചു.അന്ന  അലുമിനിയം ഉത്പന്നങ്ങൾ, കിറ്റെക്സ്  ഉത്പന്നങ്ങൾ, സാറാസ് സ്‌പൈസസ്, സ്കൂബീ ഡേ ബാഗുകൾ, കിറ്റെക്സ് ഇന്നർ വെയർസ്  എന്നിവയുടെ എല്ലാ  ഉത്പന്നങ്ങളും  ലഭ്യമാകും ..  അന്ന   അലൂമിനിയം ഡയറക്ടർ കെ.സി പിള്ള  അന്ന കിറ്റെക്സ്  ഗ്രൂപ്പ് സി.ഇ.ഓ സതീഷ് ഗോപകുമാർ  അന്ന  അലൂമിനിയം ബിസിനസ് തലവൻ വേണു നായർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *