മൊബൈല്‍ ഫോണ്‍ സ്റ്റോറുകളുടെ ശൃംഖലയായ ‘മൈ ജി – മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്’ ഏറ്റവും പുതിയ ഡിജിറ്റല്‍ ഷോപ്പ് മണ്ണാര്‍ക്കാട് പ്രവര്‍ത്തനം ആരംഭിക്കുന്നു. 24ന് രാവിലെ 10.30ന് നടി മിയ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 2019-ഓടെ ഷോറൂമുകളുടെ എണ്ണം 100 ആയി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് മണ്ണാര്‍ക്കാട്ടും പുതിയ ഷോറൂ തുറക്കുന്നത്. നേരത്തെ ഇടപ്പള്ളി ലുലു മാളിന് എതിര്‍വശം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോറൂം മൈ ജി തുറന്നിരുന്നു. കേരളത്തിന് പിന്നാലെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലേക്കും ഷോറൂം ശൃംഖല വ്യാപിപ്പിക്കാനുള്ള ശ്രമിങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ടാബ്ലെറ്റ്, ക്യാമറ, ലാന്‍ഡ് ഫോണ്‍, എന്റര്‍ടെയ്ന്‍മെന്റ് ഉത്പന്നങ്ങള്‍, സിം, റീച്ചാര്‍ജ്, ഗാഡ്ജെറ്റ്സ് ഇന്‍ഷുറന്‍സ്, ഡിജിറ്റല്‍ ആക്സസറീസ്, റിപ്പയര്‍, സര്‍വീസിങ് തുടങ്ങി എല്ലാ ഡിജിറ്റല്‍ ഉത്പന്നങ്ങളും സേവനങ്ങളും ഒരു കുടക്കീഴില്‍ അണിനിരക്കുന്ന സ്റ്റോറാണ് മണ്ണാര്‍ക്കാട്ട് തുറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *