നിലമ്പൂർ: ഞെട്ടിക്കുളം എ.യു.പി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പുമല ആദിവാസി കോളനിയിൽ ട്രക്കിങ് ക്യാമ്പ് നടത്തി. കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും വസ്ത്രങ്ങളും വിതരണംചെയ്തു. സ്കൗട്ട് അധ്യാപകരായ പി.വി. ജിനേഷ്, ഐ.കെ. റഷീദ്, ക്യാപ്റ്റൻമാരായ ഷെഫി ജോസഫ്, കെ.കെ. റീന, പി. റോഷിൻ,രാജു എന്നിവർ നേതൃത്വം നൽകി.
2018-11-27
